തളിക്കുളം: ഗ്രാമപഞ്ചായത്ത് 2024 – 25 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ വികസന സെമിനാർ സംഘടിപ്പിച്ചു. 10 കോടി 82 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് വികസന സെമിനാർ അംഗീകാരം നൽകിയത്. മാലിന്യ സംസ്കരണം, അതിദാരിദ്ര്യ നിർമ്മാർജനം, യുവജനങ്ങൾക്ക് തൊഴിലധിഷ്ഠിത പദ്ധതികൾ, ഭവന നിർമാണം എന്നീ പദ്ധതികൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. വികസന സെമിനാർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. മെഹബൂബ് പദ്ധതികൾ വിശദീകരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കല ടീച്ചർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഐ.എസ്. അനിൽകുമാർ, ഷാജി ആലുങ്ങൽ, സിങ് വാലത്ത്, വിനയം പ്രസാദ്, സി.കെ. ഷിജി, സന്ധ്യാ മനോഹരൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ, പഞ്ചായത്ത് സെക്രട്ടറി പീതാംബരൻ സംസാരിച്ചു. വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, നിർവഹണ ഉദ്യോഗസ്ഥർ, അങ്കണവാടി അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ സേന അംഗങ്ങൾ, ആശ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ സെമിനാറിൽ പങ്കെടുത്തു.