തൃപ്രയാർ: വലപ്പാട് ഗ്രാമപഞ്ചായത്ത് 2024 – 25 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ വികസന സെമിനാർ സംഘടിപ്പിച്ചു. 9.66 കോടി രൂപയുടെ പദ്ധതികൾക്കാണ് വികസന സെമിനാർ അംഗീകാരം നൽകിയത്. മാലിന്യ സംസ്കരണം, അതിദാരിദ്ര്യ നിർമാർജനം, തൊഴിലധിഷ്ഠിത പദ്ധതികൾ, ഭവന നിർമാണം എന്നീ പദ്ധതികൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.ആർ ജിത്ത് പദ്ധതികൾ വിശദീകരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജോഷ് ആനന്ദൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളായ വിജയൻ, രശ്മി ഷിജോ, സിജി സുരേഷ്, ഇ.ആർ അജയ്ഘോഷ്, ബി.കെ. മണിലാൽ, അനിത തൃദീപ് കുമാർ, മണി ഉണ്ണികൃഷ്ണൻ, അനിത കാർത്തികേയൻ, ഫാത്തിമ സലീം, ഷൈൻ നേടിയിരിപ്പിൽ, കെ.കെ. പ്രഹർഷൻ, എം.എ. ശിഹാബ്, വൈശാഖ് വേണുഗോപാൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.കെ. തോമസ് മാസ്റ്റർ, അസി. സെക്രട്ടറി വേണുഗോപാൽ സംസാരിച്ചു.
previous post