News One Thrissur
Thrissur

എടവിലങ്ങിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു.

കൊടുങ്ങല്ലൂർ: എടവിലങ്ങിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ചടങ്ങ് കാരയിലുള്ള പാർട്ടി ഓഫീസിന് മുന്നിലും, വിമത വിഭാഗമായ സേവ് കോൺഗ്രസ് എടവിലങ്ങിൻ്റെ നേതൃത്വത്തിലുള്ള ചടങ്ങ് കാര മൈതാനത്തുമാണ് നടന്നത്. മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണവും സർവ്വമത പ്രാർത്ഥനയും നടത്തി. എടവിലങ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്‌പ്പാർച്ഛനയും, സർവ്വ മത പ്രാർത്ഥനയും, അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.എം. ജോസഫ് ദേവസി അധ്യക്ഷത വഹിച്ചു. സർവ്വ മത പ്രാർത്ഥനക്ക് വെക്കോട് മുഹയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് മുനീർ അൻവാരീ നേതൃത്വം നൽകി.

നിയുക്ത മണ്ഡലം പ്രസിഡന്റ് ഇ.കെ. സജീവൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ഇ.കെ. സോമൻ മാസ്റ്റർ, പി.ജി. കൃഷ്ണനുണ്ണി മാസ്റ്റർ, പി.വി. അറുമുഖൻ, മണ്ഡലം വൈസ് പ്രസിഡന്റ് മാരായ പി.കെ. സക്കറിയ, സി.എ. ഗുഹൻ, പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് പി. എൻ. രഞ്ജിത്ത്, പഞ്ചായത്ത്‌ മെമ്പർ ജോസ്മി ടൈറ്റസ്, മോഹൻ കുഞ്ഞയിനി, തുടങ്ങിയവർ സംസാരിച്ചു. സേവ് കോൺഗ്രസ് എടവിലങ്ങിൻ്റെ നേതൃത്വത്തിൽ സർവ്വ മത പ്രാർത്ഥനയും അനുസ്മരണവും നടത്തി. പ്രതാപൻ നെല്ലിക്കത്തറ ഉദ്ഘാടനം ചെയ്തു. എം.ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ പോണത്ത്, റഷീദ് പോനാക്കുഴി, ജോസ്മി ടൈറ്റസ് എന്നിവർ സർവ്വ മത പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹംസ കാക്കശ്ശേരി, റഷീദ് പടിയത്ത്, ബഷീർ കൊല്ലത്തു വീട്ടിൽ, ടി.എ. ഷാഫി എന്നിവർ സംസാരിച്ചു.

Related posts

പൊലീസിൻ്റെ ജോലി ഭാരം കുറയ്ക്കാൻ കൊടുങ്ങല്ലൂരിൽ നഗര മധ്യത്തിൽ യുവാവിൻ്റെ ഒറ്റയാൾ സമരം.

Sudheer K

ചന്ദ്രമതി ടീച്ചർ അന്തരിച്ചു.

Sudheer K

ബാലകൃഷ്ണൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!