ദുബായ്: യുഎഇയിലുള്ള അന്തിക്കാട്ടുകാരുടെ കൂട്ടായ്മയായ ദി അന്തിക്കാട്സ് യുഎഇ അസോസിയേഷൻ വാർഷികത്തിൻ്റെ ഭാഗമായി ദേശോത്സവം 2024 സംഘടിപ്പിച്ചു. ദുബായിലെ ലാവെൻ്റർ ഹോട്ടലിൽ ചലചിത്ര സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സുനിലൻ മേനോത്ത്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായി ഇ.എം. ബദറുദ്ദീൻ മുഖ്യാതിഥിയായി. വിവിധ കലാപരിപാടികളും മിമിക്സ്, ഗാനമേള, ശിങ്കാരിമേളം, ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത നാടകം തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.