മതിലകം: കൂളിമുട്ടം പൊക്ലായിക്കടുത്ത് ആനയിടഞ്ഞു. പൊക്ലായി പമ്പിന് തെക്ക് ഭാഗത്തുള്ള കൂനിയാറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് പുത്തൂര് ഗജേന്ദ്രൻ എന്ന ആനയിടഞ്ഞത്. ഉത്സവത്തിനായി ഒരുക്കിയിരുന്ന ആനപ്പ ന്തൽ ആന തകർത്തു. പാപ്പാന്മാരും ആനപ്രേമികളും ചേർന്ന് ആനയെ തളച്ചെങ്കിലും പുറത്തിരിക്കുന്ന മൂന്നാം പാപ്പാന് താഴെ ഇറങ്ങാനായിട്ടില്ല. ആനയിടഞ്ഞതിനെതുടർന്ന് ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മതിലകം പോലീസ് സ്ഥലത്തത്തിയിട്ടുണ്ട്.
previous post