ചാവക്കാട്: തിരുവത്രയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള യാസീൻ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളി ബംഗാൾ സ്വദേശി ബാസുദേവ് ഗിരിയുടെ മൃതദേഹമാണ് ഇന്ന് രാത്രി 8.15 ഓടെ തൊട്ടാപ്പ് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് കടലിൽ നിന്ന് കണ്ടെത്തിയത്.
previous post