കൊടുങ്ങല്ലൂർ: സിപിഎം മേത്തല ലോക്കൽ കമ്മറ്റി നിർമ്മിച്ച സ്നേഹവീടിൻ്റെ സമർപ്പണം നടന്നു. അഞ്ചപ്പാലത്ത് നടന്ന ചടങ്ങിൽ സിപിഎം ജില്ല സെക്രട്ടറി എം.എം വർഗ്ഗീസ് മഞ്ജുഷക്ക് താക്കോൽ കൈമാറി. കൊടുങ്ങല്ലൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എസ്. കൈസാബ് അധ്യക്ഷതവഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ. ചന്ദ്രശേഖരൻ, ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ, അമ്പാടി വേണു, നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, എം.കെ. സഹീർ, വി.കെ. ബാലചന്ദ്രൻ ,രാധിക അനിൽകുമാർ, അലീമ റഷീദ്, ലോക്കൽ സെക്രട്ടറി കെ.കെ. വിജയൻ, അഡ്വ. സി.പി. രമേശൻ എന്നിവർ സംസാരിച്ചു.
previous post