കാഞ്ഞാണി: റിട്ട. പ്രിന്‍സിപ്പല്‍ റീത്ത ആന്‍ഡ്രൂസ് മാളിയേക്കല്‍ (റീത്ത ടീച്ചര്‍ 75) സ്വന്തം ജീവിതത്തെ ആസ്പദമാക്കി എഴുതിയ ”സിന്ദൂരസ്മരണകള്‍” എന്ന പുസ്തകം ഫാ. ഡോ.സാജു ചക്കാലക്കല്‍ പ്രകാശനം ചെയ്തു. സാഹിത്യകാരന്‍ ഷാജി മാലിപ്പാറ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍, കോയമ്പത്തൂര്‍ ജയറാണി വൈസ് പ്രൊവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ റോസ് മേരി തുടങ്ങിയവര്‍ പുസ്തകം ഏറ്റുവാങ്ങി. ഫാ. ജെ.ബി. പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോയ് പീനിക്കപ്പറമ്പില്‍, ഫാ. ഡോ.ജോണ്‍ മൂലന്‍, ഫാ. റോയ് ജോസഫ് വടക്കന്‍, ഫാ. ഡോ.ജോസ് നന്തിക്കര, സിസ്റ്റര്‍ സായൂജ്യ, മദര്‍ സിസ്റ്റര്‍ പാട്രിക്, ടി.എല്‍. വിന്‍സെന്റ്, പഞ്ചായത്തംഗം സി.പി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. പോള്‍ പുവ്വത്തിങ്കില്‍, ഫാ. ഡെബിന്‍ ഒലക്കേങ്കില്‍, ഫാ. ജോളി ആന്‍ഡ്രൂസ് മാളിയേക്കല്‍, സിസ്റ്റര്‍ ഡോ.ജൂലിയ തുടങ്ങിയവര്‍ പങ്കെടുത്തു.