തൃശ്ശൂർ: 72 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വാടാനപ്പള്ളി ചിലങ്ക ബീച്ചിനടുത്ത് സെയ്ത് (34) എന്നയാൾ പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശനന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ മാരായ ജബ്ബാർ സോണി, കെ. ദേവസി, പ്രിവന്റീവ് ഓഫീസർ എം.എം. മനോജ് കുമാർ എന്നിവരുമുണ്ടായി.