പെരിഞ്ഞനം: ഭക്ഷ്യ വിഷബാധയെന്ന് സംശയം, ഛർദിയും, വയറിളക്കവും അനുഭവപ്പെട്ട ഒട്ടേറെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിഞ്ഞനം ആർഎംവിഎച്ച് സ്‌കൂളിലെ പത്താം ക്ലാസ്‌കാർക്കാണ് വിഷബാധയേറ്റത്. 23 പേരാണ് കുറ്റിലക്കടവ് ആശുപത്രിയിൽ എത്തിയത്.
ഇതിൽ അഞ്ച് പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. സ്‌കൂളിൽ കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയുണ്ടായത്. ചടങ്ങിനായി പുറത്തെ ഒരു സ്ഥാപനത്തിൽ നിന്നും കൊണ്ടുവന്ന ബിരിയാണിയാണ് വിതരണം ചെയ്‌തത്. ഇതിന് ശേഷം മറ്റൊരു ചടങ്ങിൽ ലഡ്ഡു വിതരണവും നടന്നിരുന്നു. ഇന്ന് പുലർച്ചെ മുതലാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. അസ്വസ്ഥ ഉള്ളവർ മറ്റ് ആശുപത്രിയിലേക്കും എത്തുന്നുണ്ട്..