എടവിലങ്ങ്: കുഞ്ഞയിനിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 16 കാരൻ മരിച്ചു. ശ്രീനാരായണപുരം പനങ്ങാട് മേത്തശ്ശേരി സുബിമോൻ്റെ മകൻ അമൽ (16) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 26ാം തിയ്യതി കുഞ്ഞയിനി സെൻ്ററിലായിരുന്നു അപകടം. മോട്ടോർ സൈക്കിളും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അമൽ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിലായിരുന്നു.
next post