വാടാനപ്പള്ളി: മൂന്നുലക്ഷത്തിനടുത്ത് വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. വാടാനപ്പള്ളി ചിലങ്ക ബീച്ചിൽ നിന്ന് ഇന്ന് രാവിലെയാണ് 72 ഗ്രാം എം.ഡി.എം.എ.യുമായി സെയ്ദ് (34) പിടിയിലായത്. ആവശ്യക്കാര്‍ക്ക് ഗ്രാമിന് നാലായിരം രൂപ ഈടാക്കിയാണ് ഇയാൾ വില്‍പന നടത്തിയിരുന്നത്. എക്‌സൈസ് ഇന്റലിജന്‍സ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജബ്ബാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോബിയുടെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എന്‍.സുദര്‍ശനാണ് പ്രതിയെ പിടികൂടിയത്.
അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജബ്ബാര്‍, കെ. സോണി, ദേവസി, പ്രിവന്റീവ് ഓഫീസര്‍ എം.എം. മനോജ് കുമാര്‍ ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍, പ്രസാദ്, സുരേഷ് കുമാര്‍, കണ്ണന്‍ എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.