News One Thrissur
Thrissur

കൊടുങ്ങല്ലൂരിലെ കീഴ്ത്തളിയിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം.

കൊടുങ്ങല്ലൂർ: കീഴ്ത്തളിയിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം. കളപ്പുരക്കൽ വിശ്വനാഥൻ്റെ ഉടമസ്ഥതയിലുള്ള കെഎൻആർ സ്റ്റോഴ്സിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ചന്തയിൽ പോകാനായി വിശ്വനാഥൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

അയ്യായിരത്തോളം രൂപയും, പച്ചക്കറിയും, ബാങ്ക് രേഖകളും നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. കടയിൽ സൂക്ഷിച്ചിരുന്ന ഇരുപത് ട്രേ കോഴിമുട്ടയും, പത്ത് ട്രേ താറാവിൻ മുട്ടയും മോഷ്ടാക്കൾ നശിപ്പിച്ചു. മൂന്ന് മാസത്തിനിടയിൽ ഇത് ആറാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related posts

യുവാവിനെ കോൾ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

വത്സല അന്തരിച്ചു

Sudheer K

ചേറ്റുപുഴ പാടത്ത് വൻ തീപ്പിടുത്തം : ലക്ഷങ്ങളുടെ നാശ നഷ്ടം

Sudheer K

Leave a Comment

error: Content is protected !!