News One Thrissur
Thrissur

കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി മധ്യഭാഗത്ത് എത്തിയപ്പോൾ താഴേക്ക് ചാടി

തൃശ്ശൂര്‍: കരുവന്നൂര്‍ പാലത്തിൽ നിന്ന് കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ സ്ത്രീക്കായി തെരച്ചിൽ തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ താഴേക്ക് ചാടുകയായിരുന്നു.

ഈ സ്ത്രീ ആരാണെന്നോ, എന്താണ് പുഴയിലേക്ക് ചാടാനുള്ള കാരണമെന്നോ വ്യക്തമല്ല. പുഴയിൽ വീണ സ്ത്രീയെ കാണാതായി. ദൃക്സാക്ഷികളാണ് വിവരം പൊലീസിലും ഫയര്‍ ഫോഴ്സിനും അറിയിച്ചത്. പിന്നാലെ നാട്ടുകാര്‍ തിരച്ചിൽ തുടങ്ങി. ഇരിങ്ങാലക്കുടയിൽ നിന്നും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. പുഴയിൽ വെള്ളം ഒഴുകുന്ന ദിശയിൽ പലയിടത്തായി തെരച്ചിൽ നടത്തുന്നുണ്ട്.

Related posts

എടത്തിരുത്തി വെസ്റ്റ് എസ്എൻവിഎൻപി സ്കൂൾ വാർഷികം

Sudheer K

ജോസ് അന്തരിച്ചു.

Sudheer K

സി.സി. മുകുന്ദൻ എംഎൽഎ യുടെ പിഎയെ സിപിഐയിൽ നിന്ന് പുറത്താക്കി

Sudheer K

Leave a Comment

error: Content is protected !!