കാഞ്ഞാണി: പീലിക്കാവടികളും പൂകാവടികളും നിറഞ്ഞാടിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ കാവടി മഹോത്സവം വർണാഭമായി. രാവിലെ ഗണപതിഹോമത്തോടെ ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് 12 കരകളിൽനിന്നുള്ള ദേശക്കാരുടെ വർണമനോഹരങ്ങളായ ഗോപുരക്കാവടികളും പൂക്കാവടികളും താളമേള വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിൽ എത്തി. സന്ധ്യക്ക് ദീപാരാധന, ദീപക്കാഴ്ച, ചുറ്റുവിളക്ക്, നിറമാല, മഹാകാണിക്ക സമർപ്പണം എന്നിവ നടന്നു. സമാജം മേൽശാന്തി സിജിത്ത് നേതൃത്വം നൽകി.