News One Thrissur
Thrissur

കാഞ്ഞാണിയിൽ യുവാവിൻ്റെ ആത്മഹത്യ: ബാങ്കിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.

കാഞ്ഞാണി: വീട് ജപ്തി ചെയ്യാനുള്ള സ്വകാര്യ ബാങ്കിൻ്റെ നടപടിയിൽ മനംനൊന്ത് കാഞ്ഞാണി സ്വദേശി ചെമ്പൻ വിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി കാഞ്ഞാണിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് മാർച്ച് നടത്തി. സി പിഎം ഏരിയ കമ്മിറ്റിയംഗം വി.എൻ. സുർജിത്ത് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ഏരിയ പ്രസിഡൻ്റ് കെ.സച്ചിൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ആഷിക്ക് വലിയകത്ത്, പ്രേംശങ്കർ അന്തിക്കാട്, കെ.വി. ഡേവീസ്, സി.എം. വിഷ്ണു എന്നിവർ സംസാരിച്ചു.

Related posts

സ്വർണ്ണ വില 51,200 രൂപയായി

Sudheer K

ചാലക്കുടിയിൽ കനാലിൽ വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം

Sudheer K

കയ്പമംഗലം കൂരിക്കുഴിയിൽ കടലാമയുടെ ജഡം കരക്കടിഞ്ഞു 

Sudheer K

Leave a Comment

error: Content is protected !!