ചാലക്കുടി: പരിയാരത്ത് അമ്പ് പെരുന്നാളിനിടെ പടക്കം തെറിച്ച് വീണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റയാൾ മരിച്ചു. പരിയാരം സ്വദേശി ശ്രീകാന്ത് (24) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്രീകാന്ത് ഇന്ന് രാവിലെയാണ് മരിച്ചത്. ജനുവരി 27 ന് വൈകീട്ട് 5.45 ഓടെ ആയിരുന്നു അപകടം. പരിയാരത്ത് നടന്ന ഒരു പള്ളിയിലെ അമ്പ് ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചപ്പോഴായിരുന്നു അപകടം. ബൈക്കിലിരിക്കുകയായിരുന്നു ശ്രീകാന്ത്.