News One Thrissur
Thrissur

കൊടുങ്ങല്ലൂരിൽ വീണ്ടും മോഷണം. 

കൊടുങ്ങല്ലൂർ: മേഖലയിൽ വീണ്ടും മോഷണം, ചായക്കട കുത്തിത്തുറന്ന് പണവും ലോട്ടറി ടിക്കറ്റും കവർന്നു. പടാകുളം അയ്യപ്പക്ഷേത്രത്തിന് സമീപം കാട്ടാകുളം പുല്ലാർക്കാട്ട് സുരേഷിൻ്റെ ഉടമസ്ഥതയിലുള്ള ചായക്കടയിലാണ് മോഷണം നടന്നത്.

ഷട്ടറിലെ താഴ് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന രണ്ടായിരത്തോളം രൂപയും, അയ്യായിരത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റും കവരുകയായിരുന്നു. ഇന്ന് രാവിലെ അഞ്ചരയോടെ ചായക്കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം കീഴ്ത്തളിയിൽ ഫ്രൂട്ട്സ് കട കുത്തിത്തുറന്ന് പണം കവർന്നിരുന്നു.

Related posts

അടച്ചിട്ട വീട് കുത്തി തുറന്ന് 350 പവൻ കവർന്നു.

Sudheer K

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി കുട്ടികൾക്കായുള്ള വാക്സിനേഷൻ ഉദ്ഘാടനം ചെയ്തു

Sudheer K

ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മരണം കൊലപാതകം: സഹോദരിയുടെ മകൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!