തൃപ്രയാർ: ബൈക്കും ലോറിയും കുട്ടിയിടിച്ച് യുവാവ് മരിച്ചു. നാട്ടിക പള്ളം ബീച്ച് ആറു കെട്ടിപരേതനായ പുഷ്പാംഗദൻ്റെ മകൻ മിഥുൻ (മിത്തു)26 ആണ് മരിച്ചത്. ദേശീയപാത 66 ൽ വലപ്പാട് കുരിശ് പള്ളിക്ക് സമീപം ശനിയാഴ്ച വെളുപ്പിന് 5.45 നാണ് അപകടം. വലപ്പാട് മാഫാം സൂപ്പർ മാർക്കറ്റ് ഡ്രൈവറാണ്. ജോലിക്കു കയറാൻ പോകുന്ന വഴിയിലായിരുന്നു അപകടം. ലോറിയും കുട്ടിയിടിച്ച് വീണ മിഥുൻ്റെ ദേഹത്തിലൂടെ ചക്രം കയറിയിറങ്ങുകയാണുണ്ടായത്. തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹയാത്രികനായിരുന്ന നാട്ടിക പുതിയ വീട്ടിൽ സഫൗൻ (24) പരിക്കേറ്റ് ചികിത്സയിലാണ്. മിഥുൻ്റെ മാതാവ് സുധ,സഹോദരൻ ശ്യാം.