വാടാനപ്പള്ളി: ചിലങ്ക ബീച്ച് റോഡ് പുലിക്കോട്ടിൽ ജോർജ്ജ്(83) അന്തരിച്ചു. ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് എൽപി സ്കൂൾ പ്രധാന അധ്യാപകൻ, സിപിഐ (എം) ഐകെ നഗർ ബ്രാഞ്ചംഗം, വാടാനപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, കെഎസ്ടിഎ , കെഎസ് എസ്പി യൂണിയൻ പ്രവർത്തകൻ, ഗ്രന്ഥശാല പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഞായറാഴ്ച്ച വൈകീട്ട് 4ന് വാടാനപ്പള്ളി സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബോബി.
മക്കൾ: ജാസ്മിൻ (ഓസ്ട്രേലിയ), ജാസ്ലിൻ, ആൽബർട്ട് (ബിസിനസ്).
മരുമക്കൾ: അലക്സ്പെല്ലിശ്ശേരി (ഓസ്ട്രേലിയ), ജോജോ കോടങ്കണ്ടത്ത്, സൗമ്യ (അധ്യാപിക ജിവിഎച്ച്എസ്എസ് കടപ്പുറം).