ഏങ്ങണ്ടിയൂർ: വാക് തർക്കത്തിനിടെ യുവാവിന് കുത്തേറ്റു എങ്ങണ്ടിയൂർ സ്വദേശി വെള്ള പറമ്പിൽ മിഥുൻ മോഹനനാണ് (28) കുത്തേറ്റത്. ശനിയാഴ്ച വൈകീട്ട് 6.45 ഓടെ അഞ്ചാകല്ല് പടിഞ്ഞാറുള്ള റോഡിൽ വെച്ചാണ് സംഭവം. മുൻവൈരാഗ്യവും ഇത് സംബന്ധിച്ചുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ മിഥുൻ മോഹൻ്റെ വയറ്റിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ കിടന്നിരുന്ന ഇയാളെ ഏത്തായ് സനാതന ആംബുലൻസ് പ്രവർത്തകർ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം യുവാവിനെ കുത്തിയതെന്ന് കരുതുന്ന രണ്ട് പേരെ സനാതന ആംബുലൻസ് പ്രവർത്തകർ തന്ത്രപൂർവ്വം വാഹനത്തിൽ കയറ്റുകയും പിന്നീട് ഇവരെ ഈസ്റ്റ് പോലീസിന് കൈമാറുകയും ചെയ്തു.പരിക്കേറ്റ മിഥുൻ മോഹൻ ഇതു വരെ അപകട നില തരണം ചെയ്തിട്ടില്ല
previous post