ഏങ്ങണ്ടിയൂർ: അഞ്ചാം കല്ലിൽ കുത്തേറ്റ യുവാവ് മരിച്ചു. എങ്ങണ്ടിയൂർ വെള്ളപറമ്പിൽ മോഹനന്റെ മകൻ മിഥുൻ മോഹനനാണ് (28) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.45 ഓടെ അഞ്ചാകല്ല് പടിഞ്ഞാറുള്ള റോഡിൽ വെച്ചാണ് കുത്തേറ്റത്.
തൃശൂർ അശ്വിനി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മിഥുൻ ഞായറാഴ്ച രാവിലെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്