News One Thrissur
Irinjalakuda

സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

മൂന്നുപീടിക: മൂന്നുപീടിക – ഇരിഞ്ഞാലക്കുട റോഡിൽ കാക്കാതുരുത്തി പള്ളിവളവിന് അടുത്ത് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കയ്‌പമംഗലം ചളിങ്ങാട് സ്വദേശി പുതിയവീട്ടിൽ ഷാരൂഖ് ഖാൻ (28), ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി പനപ്പുരക്കൽ സുഭാഷ്, പനപ്പുരക്കൽ ദേവിക സുഭാഷ് എന്നിവർക്കാണ് പരിക്ക്.

സാരമായി പരുക്കേറ്റ ഷാരൂഖ് ഖാനെ പെരിഞ്ഞനം ലൈഫ് ഗാർഡ് ആംബുലൻസ് പ്രവർത്തകർ അങ്കമാലി അപ്പോളോ ആശുപത്രിയിലും മറ്റുള്ളവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം.

Leave a Comment

error: Content is protected !!