അന്തിക്കാട്: ഹൈസ്‌കൂളിലെ 1992-93 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ ആദ്യ സമാഗമ സമ്മേളനവും അധ്യാപകരെ ആദരിക്കലും നടന്നു. സി.സി. മുകുന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയായി. വിദ്യാര്‍ത്ഥി പ്രതിനിധി റിജി എം.ഡി. അധ്യക്ഷത വഹിച്ചു. മുന്‍കാല പിടിഎ പ്രസിഡന്റ് ടി.കെ. മാധവന്‍, അന്തിക്കാട് മുന്‍പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമന്‍, അധ്യാപകരായ എം.കെ. ബേബി, പി.സി. മോഹനന്‍, അരുണ രാജന്‍, കെ.കെ. സെയ്തു എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരെ വേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഷഫീര്‍ കെ.എ, റഷീദ്, സജീഷ് മാധവന്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.