News One Thrissur
Thrissur

അരിമ്പൂർ 11ാം വാർഡിൽ ഫസ്റ്റ് സ്ട്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തിലെ 11ാം വാർഡിൽ ഫസ്റ്റ് സ്ട്രീറ്റ് റോഡ് തുറന്നു. മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശിധരൻ മുഖ്യാതിഥിയായി. വാർഡ് അംഗം സി.ജി. സജീഷ്, പഞ്ചായത്ത് അംഗങ്ങളായ കെ. രാഗേഷ്, സിന്ധു സഹദേവൻ, ശോഭഷാജി, സി.പി. പോൾ, നീതു ഷിജു, ഷിമി ഗോപി, സലിജ സന്തോഷ്, അസി. എനിനീയർ സിന്ധു എന്നിവർ സംസാരിച്ചു. മുരളി പെരുനെല്ലി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് 300 മീറ്റർ റോഡ് നിർമിച്ചത്.

Related posts

മതിലകം കൂളിമുട്ടത്ത് ആനയിടഞ്ഞു

Sudheer K

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഈസ്റ്റർ ആഘോഷം

Sudheer K

ഷീന അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!