പെരിങ്ങോട്ടുകര: അളഗപ്പ യൂനിവേഴ്സിറ്റിയിൽ നിന്നും ബാച്ച്ലർ ഓഫ് സയൻസ് ഇൻ യു.ഐ ഡിസൈൻ ആൻഡ് ഡവലപ്മെൻ്റിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സി.വി ആദിത്യനെ താന്ന്യം മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. കെപിസിസി വിചാർ ജില്ലാ സെക്രട്ടറിയും ഗ്രാമ പഞ്ചായത്തംഗവുമായ ആന്റോ തൊറയൻ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് താന്ന്യം മണ്ഡലം പ്രസിഡൻ്റ് ലൂയീസ് താണിക്കൽ അധ്യക്ഷനായി. താന്ന്യം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആൽഡ്രിൻ ജോസ്, വിൻസെന്റ് വെള്ളാട്ടുകര, ഉക്രു പുലിക്കോട്ടിൽ, വില്ലി പട്ടത്താനം സംസാരിച്ചു. വിൻസെന്റ് കുണ്ടുകുളങ്ങര, എ.വി. തോമസ്, പി.വി. പോൾ, കെ.വി. തോമസ്, പി.ഒ. വിൽസൻ നേതൃത്വം നൽകി. ചേന്ദംകുളം വാസൻ – രാജി ദമ്പതികളൂടെ മൂത്തമകനാണ് ആദിത്യൻ.