News One Thrissur
Thrissur

ഏങ്ങണ്ടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: 4 പേർ അറസ്റ്റിൽ

ഏങ്ങണ്ടിയൂർ: അഞ്ചാംകല്ലിൽ തർക്കത്തിനിടെ യുവാവ് കുത്തറ്റ് മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. എങ്ങണ്ടിയൂർ പുത്തൻവിളയിൽ സുനിൽകുമാർ (35), ഏത്തായ് ഒളാട്ട് ജിഷ്ണു ലാൽ (29), ഏത്തായ് ചെമ്പൻ രാജേഷ് (34), ഏത്തായ് ഒളാട്ട് ഷാജി(54) എന്നിവരെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഒളരിക്കര പുല്ലഴിസ്വദേശി വെള്ളപ്പറമ്പിൽ വീട്ടിൽ മോഹനന്റെ മകൻ മിഥുൻ (29) ആണ് കുത്തേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. മിഥുൻ ഏങ്ങണ്ടിയൂരിലെ ബന്ധുവിൻ്റെ വീട്ടിലാണ് താമസം.

ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെ അഞ്ചാംകല്ലിന് പടിഞ്ഞാറ് ഭാഗത്ത് വ ച്ചായിരുന്നു സംഭവം. ബാറിൽ മിഥുനുമായി തർക്കം നടന്നിരുന്നു. പിന്നീട് അഞ്ചാംകല്ലിന് പടിഞ്ഞാറ് വെച്ച് ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. തർക്കത്തിനിടെ മിഥുന്റെ വയറ്റിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ യുവാവിന്റെ കുടൽ പുറത്തായിരുന്നു. പരിക്കേറ്റ് കിടന്ന യുവാവിനെ ഏങ്ങണ്ടിയൂർ ഏത്തായ് സനാതന ആംബുലൻസ്

പ്രവർത്തകരെത്തി ഉടൻതന്നെ തൃശൂർ
അശ്വിനി ആശുപത്രിയിൽ
പ്രവേശിപ്പിക്കുകയായിരുന്നു
ആക്രമണത്തിനിരയായ മിഥുനെ ആംബുലൻസിൽ കയറ്റുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന പ്രതികളെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കളെയും ആംബുലൻസ് പ്രവർത്തകർ വാഹനത്തിൽ തന്ത്രപൂർവ്വം കയറ്റിയിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഇവരെ കുറിച്ച് ആംബുലൻസ്
പ്രവർത്തകർ തൃശൂർ ഈസ്റ്റ് പൊലീസിന് വിവരം കൈമാറുകയും ചെയ്തു.
തുടർന്ന് ആശുപത്രിക്ക് മുന്നിൽ വെച്ച് രണ്ടുപേരെയും ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് വാടാനപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പേരെ കൂടി പിടികൂടിയത്.

 

Related posts

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതി പിടിയിൽ

Sudheer K

അന്തിക്കാട് പഞ്ചായത്ത് അങ്കണവാടി കലോത്സവം.

Sudheer K

വീട്ടമ്മയുടെ മരണം: അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

Sudheer K

Leave a Comment

error: Content is protected !!