News One Thrissur
Thrissur

കൊടുങ്ങല്ലൂരിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഇലക്ട്രോണിക് വീൽ ചെയറുകൾ വിതരണം ചെയ്തു. 

കൊടുങ്ങല്ലൂർ: സമഗ്ര ശിക്ഷ ബിആർസി മേഖലയിലുള്ള പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് ഇലക്ട്രോണിക് വീൽചെയറുകൾ വിതരണം ചെയ്തു. അഡ്വ : വി ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂർ ബിആർസി ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ബിപിസി പി.എം. മോഹൻരാജ്,തൃശൂർ ഡയറ്റ് ഫാക്കൽറ്റി മുഹമ്മദ്‌ റാഫി, ട്രെയിനർ നിതു സുഭാഷ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ കെ.എസ്. സുധ എന്നിവർ സംസാരിച്ചു. തുടർന്ന് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസിന് കെ.ബി. അരുൺകുമാർ ക്ലാസ്സ്‌ നയിച്ചു.

Related posts

തൃപ്രയാറിൽ കണ്ടെയ്നർ ലോറി ട്രാഫിക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

Sudheer K

വാഹനാപകടത്തിൽ പരിക്ക്

Sudheer K

പൂരം പ്രദർശനം നാളെ

Sudheer K

Leave a Comment

error: Content is protected !!