News One Thrissur
Thrissur

പാടത്തേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

ചേർപ്പ്: പള്ളിപ്പുറം പാടത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വല്ലച്ചിറ പ്ലാക്കൽ വീട്ടിൽ വിജയകുമാർ (45)ആണ് മരിച്ചത്. അപകടത്തിൽ വിജയകുമാറിന്റെ ഭാര്യ വിജിത മക്കളായ വിദ്യ, ഭദ്രിനാഥ് എന്നിവർക്ക് നിസാര പരിക്കേറ്റു.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കുടുംബ സമേതം സ്വന്തം ഓട്ടോയിൽ പുള്ള് ഭാഗത്തു നിന്നും പള്ളിപ്പുറത്തേക്ക് വരുമ്പോൾ ഓട്ടോ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. തലക്ക് പരിക്കേറ്റ വിജയകുമാറിനെ ഉടൻ ചേർപ്പ് ഗവ.ആശുപത്രിയിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

അന്തിക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോമ്പ് തുറ

Sudheer K

കടപ്പുറം വട്ടേക്കാട് മത്സ്യബന്ധന വലകളും അനുബന്ധ ഉപകരണങ്ങളും ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു

Sudheer K

ശ്രീരാമ സേവാ സുവർണ മുദ്ര പുരസ്‌കാരം ഡോ.പി.ആർ. ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് .

Sudheer K

Leave a Comment

error: Content is protected !!