നാട്ടിക: തട്ടുപറമ്പിൽ, മാറാട്ട്, വേട്ടുവന്ത്ര, താണിശ്ശേരി വെൽവെട്ടിക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.
ക്ഷേത്രം പ്രസിഡൻ്റ് ഷൈൻ സുരേന്ദ്രനാഥ് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം ശാന്തിമാരായ അരുൺ, അമൽ എന്നിവർ മുഖ്യകാർമ്മികരായി. ക്ഷേത്രം സെക്രട്ടറി അഭിലാഷ് തട്ടുപറമ്പിൽ, ട്രഷറർ വേണുഗോപാലൻ തട്ടുപറമ്പിൽ, വൈസ് പ്രസിഡൻറ് ജ്യോതി തട്ടുപറമ്പിൽ, ജോയിൻ്റ് സെക്രട്ടറി വിജയരാഘവൻ തട്ടുപറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.