തൃപ്രയാർ: എയുപി സ്കൂൾ വാർഷികാഘോഷവും പ്രധാനാധ്യാപിക രജനി ടീച്ചറുടെ യാത്രയയപ്പും അധ്യാപക രക്ഷാകർത്യ ദിനവും ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ് അധ്യക്ഷനായി. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ പൂർവ്വ അധ്യാപകരെ ആദരിച്ചു. അഡ്വ.എ.യു. രഘുരാമപണിക്കർ അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ വി.മോഹൻദാസ് എൻഡോവ്മെന്റ് വിതരണം നടത്തി.
വാർഡ് മെംബർ കെ.ബി. ഷണ്മുഖൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എം.എ. മറിയം, ബിപിസി കെ. എച്ച്. സിന്ധു, പിടിഎ പ്രസിഡൻ്റ് കെ.കെ. വിനീഷ്, മാതൃ സംഗമം പ്രസിഡൻ്റ് സിജ ജയരാജൻ, മാനേജ്മെൻ്റ് അംഗം വി. കൃഷ്ണകുമാർ, മുൻ പ്രധാനാധ്യാപകൻ ഇ.വി ദശരഥൻ, ടി.കെ. ശിവദാസൻ, ഒഎസ്എ പ്രസിഡൻ്റ് പി. പ്രേംചന്ദ്, എസ്എൻയുപിഎസ് പ്രധാനാധ്യാപകൻ സനീഷ് മാസ്റ്റർ, അധ്യാപകരായ കെ.എസ്. സിന്ധു, എം.ബി. ബിനി, ശ്രീനാഥ്, സ്കൂൾ ലീഡർ ആദിൽ സംസാരിച്ചു. വിരമിക്കുന്ന രജനി ടീച്ചർക്ക് സഹപ്രവർത്തകരും രക്ഷിതാക്കളും കുട്ടികളും അതിഥികളും ഉപഹാരങ്ങൾ നൽകി. രജനി ടീച്ചർ മറുപടി പ്രഭാഷണം നടത്തി. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറി.