കാഞ്ഞാണി: ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എകെടിഎ )മണലൂർ ഏരിയ കമ്മിറ്റി ഓഫീസ് കണ്ടശ്ശാംകടവ് വിളക്കും കാൽ സെൻ്ററിൽ ജില്ല സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡൻ്റ് ജോബി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥാപക നേതാവായിരുന്ന ഭാർഗ്ഗവൻ മാസ്റ്ററുടെ അനുസ്മരണവും നടത്തി .ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ഖാദർ എടവിലങ്ങ്, ജില്ലാ ട്രഷറർ പി.എം. പുഷ്പകുമാരി, ജില്ലാജോ. സെക്രട്ടറി കെ.എ. ജോയ്, ജില്ല കമ്മിറ്റി അംഗങ്ങളായ പീതാംബരൻ ഇയ്യാനി, ഷിമ്മി ശിവദാസ്, ഏരിയ സെക്രട്ടറി ബിന്ദു ജോസ്, ട്രഷറർ സെൽജി ഷാജു, ജോ. സെക്രട്ടറി സിസി ആൻ്റോ എന്നിവർ സംസാരിച്ചു
previous post
next post