News One Thrissur
Thrissur

വിഷ്ണുവിന്റെ മരണം: കാഞ്ഞാണി സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. 

കാഞ്ഞാണി: ബാങ്കിന്റെ ജപ്തി ഭീഷണിയിൽ മനം നൊന്ത് കാഞ്ഞാണി സ്വദേശി വിഷ്ണു ആത്മഹത്യ ചെയ്യാനുണ്ടായ സഭവത്തിൽ പൂർണ്ണ ഉത്തരവാദിത്തം സൗത്ത് ഇന്ത്യൻ ബാങ്കിനാണെന്നും ബാങ്ക് മാനേജർക്കെതിരെയും റിക്കവറി മാനേജർക്കെതിരെയും നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി കാഞ്ഞാണിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സി. പ്രമോദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ മഹേഷ്‌ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. അഡ്വ. വി.ജി. സുശീൽ ഗോപാൽ,മണ്ഡലം പ്രസിഡന്റ്‌മാരായ സിജോൺ ജോസ്, രെജീഷ് പാവറട്ടി, അനസ് കൈപ്പിള്ളി, അരുൺ വെങ്കിടങ്ങ്, അരുൺ തൈക്കാട്, ജെയ്സൺ ആന്റോ, ജിൽസ് പാവറട്ടി, സി.വി. വിമൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.കെ. ബാബു, കെ.ബി. ജയറാം, മണ്ഡലം പ്രസിഡൻ്റുമാരായ എം.വി. അരുൺ, ആന്റോ ലിജോ, മൃദുൽ ഊരകം, വിഷ്ണു എളവള്ളി,ടോണി അത്താണിക്കൽ, ടോളി വിനീഷ്, ബെർട്ടിൻ ചെറുവത്തൂർ എന്നിവർ സംസാരിച്ചു.

Related posts

ദേശീയ അധ്യാപക പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം.

Sudheer K

ബജറ്റ്: മണലൂരിൽ അടിസ്ഥാന വികസനത്തിനും പാർപ്പിടത്തിനും മുൻഗണന.

Sudheer K

ചാഴൂരിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോയ ഹരിതകർമ്മ സേനാംഗത്തിനെ പട്ടിയെ തുറന്ന് വിട്ട് കടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

Sudheer K

Leave a Comment

error: Content is protected !!