നാട്ടിക: മണ്ഡലത്തിലെ പ്രധാനടൂറിസം മേഖലയായ നാട്ടിക ബീച്ച് പാർക്ക് നവീകരണത്തിനായി 2 കോടി രൂപ വകയിരുത്തി, ജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ നിറവേറാൻ പോകുന്നത്. നാട്ടികമണ്ഡലത്തിന്റെ കിഴക്കൻ മേഖലയായ ചേർപ്പിലെ ജനങ്ങളുടെ ദീർഘനാളായുള്ള ആവശ്യമാണ് കായികമപരമായ മേഖലയിലെ വികസനം, ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ അകത്തായുള്ള സ്ഥലത്ത് പൊതുജനങ്ങൾക്കും പ്രയോജന മാകുന്ന രീതിയിൽ മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ 3 കോടി രൂപ വകയിരുത്തി. പാറളം ഗ്രാമ പഞ്ചായത്തിലെ കോടന്നൂർ സെന്റർ മുതൽ വെങ്ങിണിശ്ശേരി സെന്റർ വരെയുള്ള റോഡ് ബിഎം&ബിസി പ്രവൃത്തികൾക്കായി 3 കോടി രൂപ വകയിരുത്തി.
വിനോദ സഞ്ചാരികളുടെ മേഖലയായ പുള്ളിൽ ടൂറിസം പദ്ധതിക്കായി ആദ്യഘട്ടം – നടപ്പാത നിർമ്മാണത്തിനും, എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമായി 2 കോടി രൂപയും, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കർഷകർക്കായി നാട്ടിൽ തന്നെ നെല്ല് സംഭരിക്കുന്നതിനായി നെല്ല് സംഭരണകേന്ദ്രം നിർമ്മിക്കുന്നതിനായി 5 കോടി രൂപയും കേരള സർക്കാരിന്റെ 2024 ബജറ്റിൽ മുൻഗണന അടിസ്ഥാ നത്തിൽ വകയിരുത്തിയിട്ടുണ്ട്. താന്ന്യം ഗ്രാമപഞ്ചായത്തിൽ അക്വാട്ടിക് കോംപ്ലക്സ് നിർമ്മാണം, ചേർപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഐപി ബ്ലോക്ക് ഫ്ലാറ്റ് ടൈപ്പ് ക്വാർട്ടേഴ്‌സ്, ലാബ് എന്നിവക്ക് കെട്ടിട നിർമാണം, ചേനം – മുള്ളക്കര റോഡിൽ രണ്ട് പാലങ്ങളുടെ നിർമ്മാണം, താന്ന്യം ഹോമിയോ ഡിസ്‌പെൻസറി കെട്ടിട നിർമ്മാണം, കുണ്ടോളിക്കടവ് – പുള്ള് റോഡ് ബിഎം&ബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ,തളിക്കുളം – നമ്പിക്കടവ് സ്നേഹതീരം റോഡ് ബിഎം&ബിസി ചെയ്ത് അഭിവൃദ്ധി പ്പെടുത്തൽ, തേവർ റോഡ് ബിഎം &ബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ, പെരിങ്ങോട്ടുകര – കിഴുപ്പിള്ളിക്കര – കരാഞ്ചിറ -അഴിമാവ് കടവ് റോഡ് ബിഎം&ബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആലപ്പാട് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്ഫ്ലാറ്റ് ടൈപ്പ് ക്വാർട്ടേഴ്‌സ് ഐപി ബ്ലോക്ക് ലാബ് കെട്ടിടങ്ങളുടെ നിർമ്മാണം, നാട്ടിക കുടുംബാരോഗ്യകേന്ദ്രം പുതിയ ബ്ലോക്ക് നിർമ്മാണം, ചേർപ്പ് ഗ്രാമപഞ്ചായത്ത് മാർക്കറ്റ് കെട്ടിട നിർമ്മാണം,ശാസ്താം കടവ് – കോടന്നൂർ – ചാക്യാർ കടവ് റോഡ് ബിഎം & ബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ, ചേർപ്പ് – തൃപ്രയാർ റോഡ്, കണ്ണോളി ക്ഷേത്രം മുതൽ ചിറക്കൽ പാലം വരെ റോഡ് ഉയർത്തിയുള്ള പുനരുദ്ധാരണ പ്രവൃത്തി, ചേർപ്പ് – തൃപ്രയാർ റോഡ് 4/500 മുതൽ 5/500 വരെയും & 6/450 മുതൽ 13/900 വരെയും ബിസി ഓവർലേ പ്രവൃത്തികൾ എന്നിവയാണ് നാട്ടിക മണ്ഡലത്തിലെ ബഡ്ജറ്റിൽ നിർദ്ദേശമുണ്ടായിരുന്ന 115 കോടിയുടെ പ്രവൃത്തികൾ.