News One Thrissur
Thrissur

ലോക ബാങ്ക് ഉദ്യോഗസ്ഥര്‍ അരിമ്പൂര്‍ വിളക്കുമാടം പാടശേഖരം സന്ദര്‍ശിച്ചു.

കാഞ്ഞാണി: റീബില്‍ഡ് കേരളയുടെ ഭാഗമായ തൃശൂര്‍-പൊന്നാനി കോള്‍പ്പാടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് വിലയിരുത്താനും കര്‍ഷകരുമായി സംവദിക്കാനും ലോകബാങ്ക് ഉദ്യോഗ സ്ഥര്‍ അരിമ്പൂര്‍ പഞ്ചായത്തിലെ വിളക്കുമാടം പാടശേഖരം സന്ദര്‍ശിച്ചു. പാടശേഖരങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ സംഘം കര്‍ഷകരുമായി ചോദിച്ചറിഞ്ഞു. കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്മന്റ് സെഷലി സ്റ്റുകളായ ദീപക് സിംഗ്, ബാലകൃഷ്ണ മേനോന്‍ പരമേശ്വരന്‍, നാസുകോ കികുടകി, എലിഫ് അഹിയാന്‍, സബ് കളക്ടര്‍ മുഹമ്മദ് ഷാഫി തുടങ്ങിയ വരടങ്ങിയ സംഘമാണ് പാടശേഖര ത്തില്‍ സന്ദര്‍ശനം നടത്തിയത്.

 

അരിമ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, പഞ്ചായത്ത് കാര്‍ഷിക വികസന സമിതി ചെയര്‍മാനും വാര്‍ഡംഗവുമായ കെ.രാഗേഷ്, നീതു ഷിജു, വിളക്കുമാടം പാടശേഖര സമിതി പ്രസിഡന്റ് ഗീത ചന്ദ്രഹാസന്‍, സെക്രട്ടറി ഷാജന്‍, വിളക്കുമാടം കൂട്ടുകൃഷി കര്‍ഷക സംഘം പ്രസിഡന്റ് പി.വി.അശോകന്‍, സെക്രട്ടറി ശശിധരന്‍, സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് കെ.കെ. മുകുന്ദന്‍, സെക്രട്ടറി കെ.കെ. അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി വകുപ്പ്, കെഎല്‍ഡിസി, ഇറിഗേഷന്‍, കെഎസ്ഇ ബി എന്നീ ഡിപ്പാര്‍ട്ടുമെന്റു കളിലെ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചിരുന്നു.

 

 

Related posts

പുഷ്പവേണി അന്തരിച്ചു.

Sudheer K

പൊന്നിൻ കിരീടം സമ്മാനിച്ച് ദമ്പതിമാർ.

Sudheer K

തളിക്കുളത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!