News One Thrissur
Thrissur

ബജറ്റ്: മണലൂർ നിയോജക മണ്ഡലത്തിൽ 175.5 കോടി രൂപയുടെ പദ്ധതികൾ

മണലൂർ: 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ മണലൂർ നിയോജക മണ്ഡലത്തിലെ ചൂണ്ടൽ പഞ്ചായത്തിലെ പുതിയ ഓഫീസ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് തുകയായ 10 കോടി രൂപയുടെ 20% (2 കോടി രൂപ) അനുവദിച്ചു. ബാക്കി വരുന്ന 19 പദ്ധതികൾക്ക് ടോക്കൺ അനുവദിച്ച് അംഗീകരിച്ചു. മുല്ലശ്ശേരിസി എച്ച്സിയിൽ ക്വാർട്ടേഴ്സ്നിർമ്മാണം 4 കോടി രൂപ, മുല്ലശ്ശേരി ആയുർവേദ ആശുപത്രിക്ക് കിടത്തി ചികിൽസക്കാവശ്യമായ കെട്ടിടം പണിയുന്നതിന് 4 കോടി രൂപ, ചൂണ്ടൽ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാൾ, വില്ലേജ്ഓഫീസ്, കൃഷിഭവന്‍, ആയൂർവേദ ആശുപത്രി എന്നിവ യ്ക്കായി മൂന്നുനിലകെട്ടിടം നിർമ്മിക്കുന്നതിന് 10 കോടി രൂപ, മുല്ലശ്ശേരി കനാലിൽ പതിയാർകുളങ്ങര പാലം മുതൽ ഇടിയഞ്ചിറപാലം വരെ ഇക്കോടൂറിസം പദ്ധതിയും കുട്ടികളുടെ പാർക്കും നിർമ്മിക്കുന്നതിന് 6 കോടി രൂപ, വാടാനപ്പള്ളി പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം 5 കോടി രൂപ, തൄശൂർ ജില്ലയിലെ

അമല നഗർ പാവറട്ടി റോഡിൽ ചെയ്നേജ് 6/537 ലെ കടാംതോട് പുനർനിർമ്മാണം 12 കോടി രൂപ, പാവറട്ടി ആയുർവേദ ആശുപത്രിക്ക് കെട്ടിടം നിർമ്മിക്കു ന്നതിന് 4 കോടി രൂപ, മണലൂർ മണ്ഡലത്തിലെ കാഞ്ഞാണി, വെങ്കിടങ്ങ്, മുല്ലശ്ശേരി സെന്‍ററുകളുടെ നവീകരണം 10 കോടി രൂപ, എളവള്ളി പഞ്ചായത്ത് ഗ്രൌണ്ടിൽ സ്റ്റേഡിയം നിർമ്മിക്കു ന്നതിന് 5 കോടി രൂപ, വാടാനപ്പള്ളി തിരുത്തിയംപാടം ബണ്ട് റോഡിൽ മുട്ടുകായലിനു കുറുകെയുള്ള കേടുവന്ന പാലത്തിന്റെ പുനർനിർ മ്മാണത്തിന് 2.5 കോടി രൂപ, കണ്ടാണശ്ശേരി പഞ്ചായത്തിലെ പൊന്മല, കിഴക്കാളൂർ തടാകം, ആളൂർ പുഴ എന്നിവയെ സംയോജിപ്പിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതിക്ക് 6 കോടി രൂപ, എളവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്‍റെ പുതിയ കെട്ടിടത്തിനുമുകളിൽ രണ്ട് നിലകളുടെ നിർമ്മാണം 3.5 കോടി രൂപ, എളവള്ളി കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 3 കോടി രൂപ, വാടാനപ്പള്ളി പഞ്ചായത്ത് പൊക്കാ ഞ്ചേരി പാലം പുനർനിർമ്മാണവും ടൂറിസം വികസനവും 3 കോടി രൂപ, വാടാനപ്പള്ളി പഞ്ചായത്ത് വാർഡ് 2 കടവിൽ കേശവൻ മാസ്റ്റർ റോഡ് നിർമ്മാണം 1.5 കോടി രൂപ, മണ്ഡലത്തിലെ വിവിധ വാർഡുകളിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് സ്ലൂയിസ് നിർമ്മാണം 2 കോടി രൂപ, തൄശൂർ ജില്ലയിലെ തൄശൂർ വാടാനപ്പള്ളി റോഡിൽ ചെയ്നേജ് 14/580 ലെ കനോലികനാലിനു കുറുകെയുള്ള പാലത്തിന്റെ പുനർനിർമ്മാണം 60 കോടി രൂപ, തൄശൂർ ജില്ലയിലെ തൄശൂർ – വാടാനപ്പള്ളി റോഡിൽ ചെയ്നേജ് 10/335 ലെ പെരുമ്പുഴ ഒന്നാം പാലത്തിന്റെ പുനർനിർമ്മാണം 12 കോടി രൂപ, തൄശൂർ ജില്ലയിലെ തൄശൂർ വാടാനപ്പള്ളി റോഡിൽ ചെയ്നേജ് 11/0455 ലെ പെരുമ്പുഴ രണ്ടാം പാലത്തിന്റെ പുനർനിർമ്മാണം 12 കോടി രൂപ എന്നീ പദ്ധതികൾക്കാണ് ടോക്കൺ അനുവദിച്ചത്. മണലൂർ നിയോജക മണ്ഡലത്തിൽ ആകെ 175.5 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. 20% തുക അനുവദിച്ച പദ്ധതി നടപ്പിലാക്കുന്ന തോടൊപ്പം ടോക്കൺ ലഭിച്ച പദ്ധതി കളുടെ ഡിപിആർ തയ്യാറാക്കി ആ പദ്ധതികൾ കൂടി നടപ്പിലാക്കാനുള്ള എല്ലാ ഇടപെടലു കളുണ്ടാകുമെന്നും മുരളി പെരുനെല്ലി എംഎൽഎ അറിയിച്ചു.

Related posts

അന്തിക്കാട് വി.കെ. മോഹനൻ അനുസ്മരണം

Sudheer K

ചന്ദ്രമതി ടീച്ചർ അന്തരിച്ചു.

Sudheer K

ആര്യാഭട്ടാ കോളേജിൽ യുവാക്കളുടെ ആക്രമണം ഗുരുതരമായ പരിക്കുകളോടെ പ്രിൻസിപ്പൽനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!