News One Thrissur
Thrissur

ലഹരിക്കെതിരെ ജനകീയ പ്രതിരോധമൊരുക്കി കിഴുപ്പിള്ളിക്കര ആന്ദ്രപോവ് സോക്കേഴ്‌സ്.

കിഴുപ്പിള്ളിക്കര: ലഹരിക്കെതിരെ ജനകീയ പ്രതിരോധമൊരുക്കി കിഴുപ്പി ള്ളിക്കര ആന്ദ്രപോവ്  സോക്കേ ഴ്‌സ്. കിഴുപ്പിള്ളിക്കര, താന്ന്യം പ്രദേശ ത്തെ ആളൊഴിഞ്ഞ പ്രദേശ ങ്ങളും പുഴയോരങ്ങളും കേന്ദ്രീ കരിച്ച്  വിദ്യാർഥികളുൾപ്പെ ടെയുള്ളവർ മാരക മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത്  ശ്രദ്ധയിൽ പ്പെട്ടതോടെയാണ് പ്രതിരോ ധിക്കാൻ നാട്ടുകാർ കൂട്ടായ്മക്ക് രൂപം നൽകി യത്. ആദ്യഘട്ടമായി  മേഖല യിലെ വീടുകൾ കയറിയിറങ്ങി ലഘുലേഖ വിതരണവും ലഹരി വ്യാപനത്തെ ക്കുറിച്ചുള്ള അവബോധവും നൽകി. ക്ലബ്ബിലെ കൊച്ചുകൂട്ടുകാർ തയ്യാറാ ക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകൾ വഴിയോരങ്ങളിൽ പതിച്ചു. ഞായറാഴ്ച വൈകീട്ട് കിഴുപ്പിള്ളിക്കര പടിഞ്ഞാറെ മന പരിസരത്ത് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും യുവജന സ്‌ക്വാഡ് രൂപീകരണവും നടത്തി.

ക്ലബ്ബ് പ്രസിഡന്റ് ടി.വി. ദിപു അധ്യക്ഷനായി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി. രാമചന്ദ്രൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. സ്വാലിഹ് ഹബീബുള്ള, രാജീവ് കല്ലുങ്ങൽ, ഗിരിജൻ വൈക്കത്ത്, എൻ.കെ. അനിൽകുമാർ, എം.വി. വിനോദ്, കെ.എം. മണികണ്ഠൻ, രാജീഷ് ഒറ്റാലി, അബ്ദുൾ റസാഖ്, കാസ്‌ട്രോ സുധീർ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളും രക്ഷിതാക്കളുമുൾപ്പെടെ നൂറുകണക്കിനാളുകൾ ബോധവ ൽക്കരണ ക്ലാസിൽ പങ്കെടു ത്തു. വഴിതെറ്റുന്ന യുവതല മുറയെ കലാ-കായിക രംഗത്തേക്ക്  കൈപ്പിടിച്ചുയർ ത്തുക യാണ് 40 വർഷത്തെ പ്രവർത്ത നപാരമ്പര്യമുള്ള ആന്ദ്രോ പോവ് സോക്കേഴ്‌സിന്റെ ലക്ഷ്യം.

Related posts

ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രോത്സവം 17 ന്; പകൽപ്പൂരത്തിന് 31 ആനകൾ അണിനിരക്കും.

Sudheer K

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയിൽ

Sudheer K

പടിയം സംഗീത് ക്ലബ്ബിൻ്റെ അഖില കേരള ഫുട്ബോൾ മേള: ലംബാബ മാള ജേതാക്കളായി.

Sudheer K

Leave a Comment

error: Content is protected !!