അന്തിക്കാട്: മാങ്ങാട്ടുകര എയുപി സ്കൂളിലെ ലഹരിവിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ “വിമുക്തി” ഫ്ലാഷ് മോബ് നടത്തി.
കണ്ടശാംകടവ്, ചൂരക്കോട്, കാരമാക്കൽ പ്രദേശങ്ങളിൽ നടത്തിയ ഫ്ലാഷ് മോബിന് വിദ്യാർഥികളായ അൻസ ഷൈൻ, ആദ്യ, വൈഗ, അദ്വൈത, ശ്രീലക്ഷ്മി, നന്ദന, അനന്തിത, ദ്വൈത്രഗംഗ, നിവേദ്യ, അനുശ്രീ, ദേവിക, ദിയ, ബദ്രിനാഥ് നേതൃത്വം നൽകി. പിടിഎ, എംപിടി എ പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു. തുടർന്ന് “ബാല്യം അമൂല്യം” എന്ന വിമുക്തി മിഷൻ അവതരിപ്പിച്ച മ്യൂസിക് ആൽബം സ്കൂളിൽ പ്രദർശിപ്പിച്ചു.