വലപ്പാട്: 5.537 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വലപ്പാട് കുരിശുപള്ളിക്ക് സമീപം മാളിയേക്കൽ അലൻ (28) ആണ് പിടിയിലായത്. വലപ്പാട് പ്രിയ സെന്ററിന് സമീപം വില്പനക്കായ് എംഡിഎംഎ എത്തിച്ചപ്പോളാണ് പ്രതി കുടുങ്ങിയത്. വാടാനപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എസ്.എസ്. സച്ചിൻ, പ്രിവന്റീവ് ഓഫീസർ സുധീരൻ, ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിജയൻ, മധു, അഫ്സൽ, രാജേഷ്, ലിസ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
next post