തളിക്കുളം: ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം അംഗൻവാടികളിലേക്ക് ഫർണിച്ചറു കളും, വാട്ടർ പ്യൂരിഫയറുകളും വിത രണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചാ യത്ത് പ്രസിഡൻ്റ് പി.ഐ. സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.കെ. അനിത അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ 26 അംഗൻവാടി കളിലേക്ക് മേശയും കസേരയും വിതരണം ചെയ്യുന്നതിന് 2 ലക്ഷം രൂപയും, കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുന്നതിനായി വാട്ടർ പ്യൂരിഫയറുകളും, കുടിവെള്ള കണക്ഷന് വേണ്ടി ഫിൽറ്ററിംഗ്, പ്ലംബിംഗ്, മോട്ടോർ, വാട്ടർ ടാങ്ക് എന്നിവക്കായി 5 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ വിനയ പ്രസാദ്, സുമന ജോഷി, ബിന്നി അറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ കെ.എസ്, സാക്ഷരത പ്രേരക് മിനി ടീച്ചർ, അംഗൻവാടി അധ്യാപകർ, കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. ഐസിഡി എസ് സൂപ്പർവൈസർ സിനി കെ എസ് ചടങ്ങിൽ നന്ദി പറഞ്ഞു.