News One Thrissur
Thrissur

കെഎസ്എസ്പിയു എടത്തിരുത്തി യൂണിറ്റ് വാർഷികം.

എടത്തിരുത്തി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ എടത്തിരുത്തി യൂണിറ്റ് 32-ാം വാർഷിക യോഗവും തെരഞ്ഞെടുപ്പും നടത്തി. കണ്ണംപുള്ളിപ്പുറം ശ്രീനാരായണ ഗുരു സ്‌മാരക സമാജം ഹാളിൽ നടന്ന യോഗം കെഎസ്എസ്പിയു സംസ്ഥാന കമ്മിറ്റിയംഗം വി.വി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് വി.ജി. ശിവൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ടി.വി. മണികണ്ഠ ലാൽ പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ എം.സി.കെ ഇബ്രാഹിം കുട്ടി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം എൻ.കെ. സുധീരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡൻ്റ് സി.കെ. ശംങ്കു, സെക്രട്ടറി കെ.യു. സുബ്രഹ്മണ്യൻ, ബ്ലോക്ക് അംഗം കെ.കെ. ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ നാടുകടത്തി.

Sudheer K

പുത്തൻപീടിക ഗവ. എൽപി സ്ക്കൂളിൻ്റെ 124-ാം വാർഷികം.

Sudheer K

മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം; പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!