News One Thrissur
Thrissur

കൊടുങ്ങല്ലൂരിൽ വീണ്ടും വ്യാപാര സ്ഥാപനത്തിൽ മോഷണം. 

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വ്യാപാര സ്ഥാപനത്തിൽ മോഷണം. പുല്ലൂറ്റ്   കോഴിക്കടയിൽ സ്റ്റീൽ വേൾഡ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഓഫീസ് മുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടതായി സ്ഥാപന ഉടമ മുഹമ്മദലി പറഞ്ഞു. ഓഫീസ് റൂമിൻ്റെ ഷട്ടറിലെയും, ചില്ല് വാതിലിലെയും താഴുകൾ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ ദിശ മാറ്റിയ നിലയിലാണ്.

ഇന്ന് രാവിലെ എട്ട് മണിയോടെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യ മറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു. ഒരു ആഴ്ച്ചക്കിടയിൽ ഇത് മൂന്നാം തവണയാണ് കൊടുങ്ങല്ലൂരിൽ മോഷണം നടന്നത്.

Related posts

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് വിജയം.

Sudheer K

തൃശൂർ നഗരത്തിൽ വീണ്ടും ബസ്  ദേഹത്ത് കൂടി കയറിയിറങ്ങി അപകടം

Sudheer K

എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ദശാവതാരം ചന്ദനച്ചാർത്ത് ഏപ്രിൽ 29 മുതൽ 

Sudheer K

Leave a Comment

error: Content is protected !!