പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി നൽകാതെ സാധാരണക്കാരെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെടുകാര്യ സ്ഥതക്കെതിരെ പെരിങ്ങോട്ടുകര മാവേലി സ്റ്റോറിലേക്ക് മാർച്ചും, ധർണ്ണയും നടത്തി. പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് മാവേലി സ്റ്റോറിനുമുൻപിൽ സമാപിച്ചു തുടർന്ന് നടന്ന ധർണ്ണയിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി സിസി ജനറൽ സെക്രട്ടറി എൻ.എസ്. അയൂബ്ബ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് നേതാക്കളായ വി.കെ. സുശീലൻ, ആന്റോ തൊറയൻ, വി.കെ. പ്രദീപ്, കെ.എൻ. വേണുഗോപാൽ, എം.ബി. സജീവ് ,ബെന്നി തട്ടിൽ എന്നിവർ പ്രസംഗിച്ചു . സി.ടി. ജോസ്, ശിവജി കൈപ്പുള്ളി, ലൂയീസ് താണിക്കൽ, നിസാർ കുമ്മം കണ്ടത്ത്, പ്രമോദ് കണിമംഗലത്ത്, സാജൻ കുറ്റിക്കാട്ട് പറമ്പിൽ , ഗ്രീന പ്രേമൻ, ഷാഹിർ വലിയകത്ത്, ആഷിക്ക് ജോസ്, ബിന്ദു ശരവണൻ, ഗോപാലകൃഷ്ണൻ, സജീവൻ ഞാറ്റുവെട്ടി എന്നിവർ നേതൃത്വം നൽകി