കൊടുങ്ങല്ലൂർ: അഴീക്കോട് പാചക വാതക സിലിണ്ടറിന് തീപിടിച്ചു. അഴീക്കോട് പുത്തൻ പള്ളിക്ക് പടിഞ്ഞാറ് വശം കുഞ്ഞുമാക്കാൻ ചാലിൽ മുഹമ്മദ് റിയാസിൻ്റെ വീട്ടിലായിരുന്നു അപകടം.
ഇന്ന് രാവിലെ പത്ത് മണിയോടെ പുതിയ സിലിണ്ടർ ഘടിപ്പിച്ച് പാചകം ചെയ്യുന്നതിനിടയിൽ പാചകവാതകം ചോർന്ന് തീപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ സിലിണ്ടർ പുറത്തേക്ക് മാറ്റിയതിനാൽ കൂടുതൽ അപകടം ഒഴിവായി. പിന്നീട് ഫയർഫോഴ്സ് എത്തി സിലിണ്ടറിലെ തീയണച്ചു.