വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിന്‍റെ ജനകീയാസൂത്രണം 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഡിഗ്രി, പ്രഫഷണല്‍ കോഴ്സ് പഠിക്കുന്ന മത്സ്യത്തൊഴി ലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. വിതരണോ ദ്ഘാടനം വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി നിര്‍വഹിച്ചു. വൈസ് പ്രസിഡൻ്റ് സി.എം. നിസ്സാര്‍ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ.കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലേഖ ജമാലു, വികസന സ്റ്റാ.കമ്മിറ്റി ചെയര്‍പേഴ്സണ്‍ രന്യ ബിനീഷ് പഞ്ചായത്ത് മെമ്പര്‍മാരായ സരിത ഗണേശന്‍, ദില്‍ ദിനേശന്‍, സന്തോഷ് പണിക്കശ്ശേരി, സുജിത്ത് എം.എസ്, ശ്രീജിത്ത് കെ ബി, രേഖ അശോകന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തോമസ് എ.എല്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീമതി.ശ്രുതിമോള്‍ പദ്ധതി വിശദീകരിച്ചു. 150000/- രൂപ ചിലവഴിച്ച് 5 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പ് അനുവദിച്ചത്. വരും വര്‍ഷങ്ങളിലും അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.