News One Thrissur
ThrissurThrissur

ബജറ്റ്: സ്വന്തമായി ഹെലിപ്പാഡുള്ള ആദ്യ പഞ്ചായത്താകാൻ ഒരുങ്ങി എളവള്ളി.

എളവള്ളി: എളവള്ളിയിൽ ഹെലിപ്പാഡ് നിർമ്മിക്കുന്നതിന് പ്രാഥമിക നടപടികൾ തുടങ്ങിയതായി 2024-25 പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി സൗജന്യമായി 1.61 ഏക്കർ ഭൂമി സ്വകാര്യ വ്യക്തി വിട്ടു നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും ബജറ്റ് അവതരണ യോഗത്തിൽ അധ്യക്ഷനായ എളവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് പറഞ്ഞു. ടൂറിസം പദ്ധതികൾക്കും മുൻഗണന നൽകിയിട്ടുണ്ട്.

30.57 കോടി രൂപ വരവും 30 കോടി രൂപ ചെലവും 56.72 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻ്റ് ബിന്ദു പ്രദീപ് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സ്റ്റാൻ്റിങ്ങ് കമ്മററി ചെയർമാൻമാരായ ടി.സി. മോഹനൻ, കെ.ഡി. വിഷ്ണു, പഞ്ചായത്ത് അംഗങ്ങളായ എൻ ബി ജയ, രാജി മണികണ്ഠൻ, ലിസ്സി വർഗ്ഗീസ്, സുരേഷ് കരുമത്തിൽ, പി.എം. അബു, എം.പി. ശരത്ത്, പഞ്ചായത്ത് സെക്രട്ടറി തോമസ് അലിയാസ് രാജൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ്, ബിജെപി അംഗങ്ങൾ ഉൾപ്പെടെ ബജറ്റിന് പിൻതുണ പ്രഖ്യാപിച്ചാണ് ചർച്ചയിൽ പങ്കെടുത്തത്

Related posts

നളിനി അന്തരിച്ചു. 

Sudheer K

കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ചു കയറി ആക്രമണം: രണ്ട് പേർ അറസ്റ്റിൽ.

Sudheer K

മണലൂർ വില്ലേജ് ഓഫീസിൻ്റെ പ്രവർത്തനം അവതാളത്തിൽ.

Sudheer K

Leave a Comment

error: Content is protected !!