കൊടുങ്ങല്ലൂർ: ഹോട്ടൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. തെക്കെനടയിലെ ദേവി ദുർഗ്ഗ ഹോട്ടലിലായിരുന്നു സംഭവം. പൃഷ്ടഭാഗത്ത് കുത്തേറ്റ ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി കണ്ണംകുളം വീട്ടിൽ ബൈജുവിനെ(50) കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ജീവനക്കാരനായ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുണ്ടായ പിടിവലി ക്കിടയിൽ വിജയൻ്റെ കൈയ്യിലു ണ്ടായിരുന്ന കറിക്കത്തി കൊണ്ട് ബൈജുവിന് കുത്തേൽ ക്കുകയായിരുന്നു.