തളിക്കുളം: എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവം വെള്ളിയാഴ്ച ആഘോഷിക്കും. ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഭഗവതിയുടെ ഗ്രാമപ്രദക്ഷിണം നടക്കും. 8ന് രാത്രി പള്ളിവേട്ട. നിരവധി കലാരൂപങ്ങളുടെ അകമ്പടിയോടെ പുളിപ്പറമ്പിൽ ഭഗവതി തളിക്കുളം സെന്റർ വഴി ക്ഷേത്രത്തിലെത്തിച്ചേരും. 9ന് ഉത്സവ ദിവസം രാവിലെ ശീവേലി, കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, ഉച്ചയ്ക്ക് രണ്ടിന് കാഴ്ചശീവേലി. ഒമ്പത് ആനകൾ അണിനിരക്കും. പാണ്ടിമേളം അകമ്പടിയാകും. രാത്രി വർണമഴ, ഗാനസന്ധ്യ, തായമ്പക എന്നിവയുണ്ടാകുമെന്ന് ക്ഷേത്രം പ്രസിഡന്റ് എ.ആർ. റോഷ്, സെക്രട്ടറി ഇ.വി.എസ്. സ്മിത്ത്, പ്രിൻസ് മദൻ, ഇ.വി. ഷെറി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
next post