കൊടുങ്ങല്ലൂർ: അഴീക്കോട് ഗൃഹനാഥൻ പാമ്പ് കടിയേറ്റ് മരിച്ചു. ലൈറ്റ് ഹൗസിന് കിഴക്കുവശം കമ്പിളിക്കൽ ലക്ഷ്മണൻ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി വീടിനടുത്തുള്ള കുടുംബ ക്ഷേത്ര പരിസരത്ത് വെച്ചാണ് ഇയാൾക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
previous post