News One Thrissur
Thrissur

ഇന്ത്യൻ നിർമിത വിദേശമദ്യവും, കഞ്ചാവുമായി തളിക്കുളം, കാഞ്ഞാണി സ്വദേശികളായ മൂന്നു പേർ വയനാട്ടിൽ പിടിയിൽ.

തൃശൂർ: ഇന്ത്യൻ നിർമിത വിദേശ മദ്യവും, കഞ്ചാവുമായി തൃശൂർ സ്വദേശികളായ മൂന്നു പേർ വയനാട്ടിൽ പിടിയിൽ. തളിക്കുളം, കാഞ്ഞാണി സ്വദേശികളാണ് പിടിയിലായത്. തളിക്കുളം, കൊപ്പറമ്പിൽ കെ.എ സുഹൈൽ(34), കാഞ്ഞാണി ചെമ്പിപറമ്പിൽ സി.എസ്. അനഘ് കൃഷ്ണ (27), കാഞ്ഞാണി, ചെമ്പിപറമ്പിൽ സി.എസ്. ശിഖ (39) എന്നിവരെയാണ് ബത്തേരി എസ്ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 97.25 ഗ്രാം കഞ്ചാവും, അഞ്ച് കുപ്പി മദ്യവുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണിവർ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച ഡി.എൽ. 1 സി.ടി 4212 നമ്പർ വാഹനവും കസ്റ്റഡിയിലെടുത്തു.

Related posts

അരിമ്പൂരില്‍ സംയോജിത കൃഷിക്ക് തുടക്കമായി 

Sudheer K

കെഎസ്എസ്പിയു ജില്ലാ സമ്മേളനം നാളെ അന്തിക്കാട്: വിളംബര റാലി നടത്തി.

Sudheer K

അശോകൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!